St.Thomas Orthodox Valiyapally

"മീനടം" അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഏകദേശം പതിനാല് കിലോമീറ്റര്‍ കിഴക്ക് മാറി കോട്ടയം കുമിളി ദേശിയ പാതയ്ക്ക് തെക്കു വശം സ്ഥിതി ചെയ്യുന്ന പ്രകൃതി രമണിയമായ ഗ്രാമം മീനടം. ദൈവത്തിന്‍റെ സ്വന്തം കേരളത്തിന്‍റെ ഏറ്റവും ഇളയ മാനസപുത്രി എന്ന് വിശേഷിപ്പിക്കാം കാരണം ഏറ്റവും ഒടുവില്‍ രൂപം കൊണ്ട പഞ്ചായത്തുകളില്‍ ഒന്നാണ് മീനടം അവള്‍ സുന്ദരിയാണ്‌ ഒപ്പം ചെറുപ്പവും.

 സൂര്യന്‍ കിഴക്ക് വെള്ള കീറും മുമ്പു ഭഗവതി ക്ഷേത്രത്തില്‍ നിന്നുയരുന്ന സുപ്രഭാതം കേട്ടുറക്കം ഉണരുന്ന ഇവിടുത്തെ ജനങ്ങള്‍ ഈശ്വര വിശ്വാസികളാണ് അതിന് തെളിവാണല്ലോ ഈ ഗ്രാമത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന ആരാധനാലയങ്ങള്‍ രാവിലെ അമ്പലത്തിലെ സുപ്രഭാതം കേട്ടുണരുന്നവര്‍ വൈകിട്ട് പള്ളി മണികളുടെ സംഗീതത്തിനു ഒപ്പം ഈശ്വരനെ സ്തുതിക്കുന്നു. ഇവിടെ ജാതി തിരിഞ്ഞുള്ള വൈരങ്ങളില്ല. മത സൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയാണ് മീനടം .

ലോകത്തിന്‍റെ വിവിത കോണുകളില്‍ ജീവിക്കുന്ന മീനടംക്കാര്‍ക്കായി ഈ കൂട്ടായ്മ സമര്‍പ്പിക്കുന്നു..


St.Thomas Orthodox Valiyapally, St.Thomas Orthodox Valiyapally, Vettathukavala Meenadom Road, Kerala, kottayam, kerala, 686516, india
Address:
St.Thomas Orthodox Valiyapally
Vettathukavala Meenadom Road, Kerala
kottayam kerala 686516 india

Phone:
04812555935
Map and Directions